ബാലരാമപുരം:ബാലരാമപുരം കൊടിനടയിൽ വഴിമുട്ടിനിൽക്കുന്ന ദേശീയ പാത വികസനം അടിയന്തരമായി പു:നരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ സമര പരിപാടികൾ ആവിഷ്കരിക്കാൻ കരമന -കളിയിക്കാവിള ദേശീയപാത വികസന ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.ആക്ഷൻ കൗൺസിൽ പ്രസിഡന്റ് അനുപമ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ബാലരാമപുരത്ത് ചേർന്ന മേഖലാ യോഗം അഡ്വ.മോഹൻകുമാർ ഉദ്ഘടാനം ചെയ്തു.ജനറൽ സെക്രട്ടറി എസ്.കെജയകുമാർ, മണ്ണാങ്കൽ രാമചന്ദ്രൻ,ലളിത്,അഡ്വ.അനുരുദ്ധൻ നായർ,ആർ.ജി.അരുൺദേവ്,സുരേഷ് കിഴക്കേവീട് അജിതകുമാരി,അന്തിയൂർ ശിവൻകുട്ടി,സന്തോഷ്‌ ചിറത്തല,എൽ.വി.പ്രസാദ്,എസ്.കുമരേശൻ,ഡി. രാധാകൃഷ്ണൻ,സുദിൻ എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ,റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ സാംസ്‌കാരിക സംഘടന നേതാക്കൾ എന്നിവർ പങ്കെടുത്തു.