
ചിറയിൻകീഴ്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗുരുക്ഷേത്ര ഗുരു മണ്ഡപ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ശാർക്കര ശ്രീനാരായണഗുരു ക്ഷേത്രസന്നിധിയിൽ പ്രസിഡന്റ് ബൈജു തോന്നയ്ക്കലും സെക്രട്ടറി സന്തോഷ് പുതുക്കരിയും ചേർന്ന് മാംഗോസ്റ്റിൻ തൈ നട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റുമാരായ ബിനു പോത്തൻകോട്, ഉദയൻ കുളത്തൂർ, സജി പ്രാവച്ചമ്പലം, ജില്ലാ ട്രഷറർ പി.ആർ.എസ് പ്രകാശൻ, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് തിട്ടയിൽ, ഷാനു ആറ്റിങ്ങൽ, മനോജ് കോവളം, കൗൺസിലർമാരായ ബൈജു പേരൂർക്കട, സുനിൽ മുട്ടട, ഷൈബു വർക്കല, ബിജു കോവളം, അനുരൂപ് ആര്യനാട്, ഷിബു നെടുമങ്ങാട്, ബാലു മഹേഷ് ബി.പി നേമം, വിഷ്ണു നെയ്യാറ്റിൻകര, വിവേക് പാറശ്ശാല എന്നിവർ പങ്കെടുത്തു.