ചിറയിൻകീഴ്:ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ വാർഷിക സമ്മേളനം ഇന്ന് ആരംഭിച്ച് 10ന് സമാപിക്കും.കവലയൂരിൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയർത്തുന്നതിനുള്ള കൊടിമരം ഇന്ന് വൈകിട്ട് 3ന് കെ.ശിശുപാലന്റെ പുതുക്കരിയിലെ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊടിമര ജാഥയായി കൊണ്ടുപോകും. ഇതോടനുബന്ധിച്ച് നടക്കുന്ന കൊടിമരജാഥ ട്രാവൻകൂർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും.കേരള കയർ വർക്കേഴ്സ് സെന്റർ അംഗം എം.വി കനകദാസിന് കൊടിമരം കൈമാറും. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജാഥാ ക്യാപ്റ്റൻ പി.മണികണ്ഠൻ,ജാഥാ മാനേജർ ജി.വ്യാസൻ എന്നിവരും അഡ്വ.എസ്.ലെനിൻ, അഡ്വ.എൻ.സായ്കുമാർ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, ജി.ചന്ദ്രശേഖരൻനായർ, ആർ.സരിത, ബി.സതീശൻ, സാംബൻ എന്നിവരും പങ്കെടുക്കും.