
നെയ്യാറ്റിൻകര:ഡോ.ജി.ആർ.പബ്ലിക് സ്‌കൂളിൽ ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് എൽ.കെ.ജി ക്ലാസ് മുതലുളള വിദ്യാർത്ഥി പ്രതിനിധികളും സ്‌കൂൾ അധികൃതരും ചേർന്ന് സ്‌കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു.വിദ്യാർത്ഥി ദിയ.എസ് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്‌ക്കൂൾ മാനേജിംഗ് ട്രസ്റ്റി ഇൻചാർജും ട്രസ്റ്റ് സെക്രട്ടറിയുമായ അഡ്വ.ആർ.എസ്.ഹരികുമാർ, പ്രിൻസിപ്പൽ ദിവ്യ.എസ്,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.കുട്ടികളുടെ പരിസ്ഥിതി ഗാനാലാപനവും നടന്നു.
നെയ്യാറ്റിൻകര പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെ നേതൃത്വത്തിൽ ടൗൺ എൽ.പി.എസിൽ എം.പി വീരേന്ദ്രകുമാർ സ്മരണാർത്ഥം തേൻമാവ് നട്ടു.നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു.അഡ്വ.അനിൽ കാട്ടാക്കട,കൗൺസിലർ കൂട്ടപ്പന മഹേഷ്,കെ.കെ.ശ്രീകുമാർ, അഡ്വ.ബി.ജയചന്ദ്രൻ നായർ,ബിനു മരുതത്തൂർ,ഗിരിജ ദേവി,ഡോ.നാരായണ റാവു,ക്യാപ്പിറ്റൽ വിജയൻ,യേശുദാസ്,നെയ്യാറ്റിൻകര രാജേഷ് എന്നിവർ പങ്കെടുത്തു.
നെയ്യാറ്റിൻകര സെന്റ് തേരേസാസ് കോൺവന്റ് ഗേൾസ് എച്ച്.എസ്.സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് പ്രിൻസിപ്പൽ സിസ്റ്റർ മേരി ലെറീന നേതൃത്വം നൽകി.നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.പരിസ്ഥിതി ദിന റാലിയും നടത്തി.