
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ദി അൺടോൾഡ് സ്റ്റോറി ഒഫ് ശങ്കരൻ നായർ എന്ന ചിത്രത്തിൽ അക്ഷയ് കുമാർ നായകൻ. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം രൺസിംഗ് ത്യാഗി സംവിധാനം ചെയ്യുന്നു. അനന്യ പാണ്ഡെ ആണ് നായിക. ജൂനിയർ അഭിഭാഷകയുടെ വേഷത്തിലാണ് അനന്യ. ജാലിയൻവാലബാഗ് കൂട്ടക്കൊലയുടെ കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി ചേറ്റൂർ ശങ്കരൻനായർ നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
ചേറ്റൂർ ശങ്കരൻനായരുടെ കൊച്ചുമക്കളായ രഘു പാലാട്ടും പുഷ്പ പാലാട്ടും ചേർന്ന് എഴുതിയ ദ് കേസ് ദാറ്റ് ഷൂക് ദ എംപയർ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം.