വർക്കല:ഇന്ത്യൻ ജസ്റ്റിസ് ഡെമോക്രാറ്റിക് പാർട്ടി വർക്കല മണ്ഡലം കമ്മിറ്റി രൂപീകരണവും പഠനോപകരണ വിതരണവും പാർട്ടി ദേശീയ പ്രസിഡന്റ് ഡോ.രാജു മാത്യു ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് വർക്കല വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് നന്ദൻകോട് കുട്ടപ്പൻ, ട്രഷറർ ജയരാജ്, ജനറൽ സെക്രട്ടറി രാജാ ദാസ്,ജോൺസൺ കോവളം,ക്രിസ്റ്റിയൻ ജോൺസൺ,കബീർ സഖാഫ്‌ പള്ളിക്കൽ,അൻസിം കിളിമാനൂർ,പേയാട് രാജൻ, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.