കടയ്ക്കാവൂർ: വ്യവസായ വാണിജ്യവകുപ്പ് ചിറയിൻകീഴ് താലൂക്കിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സംരഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഇമ്മാനുവൽ, ജയന്തി. വി (റിട്ട. വ്യവസായ വികസന ഓഫീസർ), വ്യവസായ വകുപ്പ് അഞ്ചുതെങ്ങ് പ്രതിനിധി അനുപമ ബിജു, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓമനാ ദേവദാസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എൻ. സൈജുരാജ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫ്ലോറൻസ് ജോൺസൺ, സരിതാ ബിജു, ദിവ്യാ ഗണേഷ്, സജി സുന്ദർ, ഡോൺബോസ്കോ, സോഫിയാ ജ്ഞാനദാസ്, ഷീമാ ലെനിൻ, യേശുദാസ് സ്റ്റീഫൻ, ജൂഡ് ജോർജ്, മിനി ജൂഡ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്യാമ പ്രകാശ്, സഹകരണ ബാങ്ക് പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ലോണുകൾ, സബ്‌സിഡികൾ, ലൈസൻസുകൾ എന്നിവയെക്കുറിച്ചുള്ള ടെക്‌നിക്കൽ സെക്ഷൻ ക്ലാസുകളും നടന്നു.