
കിളിമാനൂർ:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ മുറ്റത്തെ മുത്തശ്ശി നെല്ലി മരത്തെ ആദരിച്ചു.ഗൃഹാതുര ഓർമ്മകൾ പേറി വിവേകോദയം യു.പി.എസ് അങ്കണത്തിൽ തലമുറകൾക്ക് തണലും,മധുരം കിനിയുന്ന നെല്ലിക്കയും നൽകുന്ന നെല്ലി മുത്തശ്ശിയെയാണ് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് ആദരിച്ചത്.പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരണം,വിത്ത് വിതരണം,സ്കിറ്റ് അവതരണം,ക്വിസ് മത്സരം,വൃക്ഷത്തൈ നടീൽ,പോസ്റ്റർ രചന തുടങ്ങി പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ സംഘടിപിച്ചു.പ്രഥമാദ്ധ്യാപിക ആശാദേവി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ബി.എസ്.അനിലാൽ നന്ദി പറഞ്ഞു.