food-saftey

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ടയിലും കണ്ണൂരിലും ഭക്ഷ്യസുരക്ഷാ ലാബുകൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണാജോർജ്. ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിൽ 14 ജില്ലകളിലും മൊബൈൽ ഭക്ഷ്യസുരക്ഷാ ലാബുകളും മൂന്ന് ജില്ലകളിൽ റീജിയണൽ ലാബുകളുണ്ട്. പൊതുജനങ്ങളുടെ പരാതികളനുസരിച്ച് പരിശോധന വർദ്ധിപ്പിക്കും. കഴിക്കുന്നത് ശുദ്ധവും മായം കലരാത്തതുമായ ഭക്ഷണമാണെന്ന് ഉറപ്പാക്കണം. സുരക്ഷിത ഭക്ഷണം നൽകുന്ന കടകളുടെ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ അദ്ധ്യക്ഷത വഹിച്ചു.