uu

വർക്കല:വർക്കല നഗരസഭയിലെ പന്തുകളം ജംഗ്ഷനിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.പ്രദേശവാസികളുടെയും ,പൊതുപ്രവർത്തകരുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് എം.എൽ.എ തുക അനുവദിക്കുകയായിരുന്നു.മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി, വി.സത്യദേവൻ,സുനിൽ മർഹബ ,മനുരാജ്,ഭാമിനി,മേരി തുടങ്ങിയവർ സംബന്ധിച്ചു.