
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര സബ്ബ് ആർ.ടി.ഒയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ബസ് ഡ്രൈവേഴ്സിനും അനുബന്ധ ജീവനക്കാർക്കുമുള്ള പരിശീലന പരിപാടി നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂളിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജോയിന്റ് ആർ.ടി.ഒ സന്തോഷ് കുമാർ സി.എസ് അദ്ധ്യക്ഷത വഹിച്ചു.വിശ്വഭാരതി പബ്ലിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റി വി.വേലപ്പൻ നായർ മുഖ്യാതിഥിയായിരുന്നു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കിഷോർ.എസ്,വിനോദ്.എ.ഒ, മധുകുമാർ.ടി.ആർ,എ.എം.വി.ഐമാരായ ഷംനാദ്,എസ്.ആർ.ശ്രീജിത്ത്.പി എന്നിവർ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.