
വെള്ളറട: പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിൽ ദീർഘകാലം ബി.ഡി.ഒയായിരുന്ന് വിരമിച്ച കെ. സുരേഷ് കുമാറിന് ബ്ളോക്ക് പഞ്ചായത്ത് സമിതിയും ജനങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. ആര്യങ്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, അൻസലൻ, സ്റ്റീഫൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ, ബ്ളോക്ക് പഞ്ചായത്തിലെ പരിധിയിലുള്ള എട്ട് ഗ്രാമപഞ്ചായത്തിലെയും പ്രസിഡന്റുമാർ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയിൽ കവികളായ സുമേഷ് കൃഷ്ണൻ, ബിജു ബാലകൃഷ്ണൻ, എ.കെ. അരുവിപ്പുറം, തൂയൂർ വിക്രമൻ നായർ, സുശീലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.