photo

പാലോട്:ഡോ.ഖമറുദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവേർസിറ്റി കൺസർവേഷനും ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂളും ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിഅഞ്ച് വിദ്യാർത്ഥികൾക്കായി ‘ജൈവം’ എന്നു പേരു നൽകി സംഘടിപ്പിച്ച 'പരിസ്ഥിതി പഠനവും സഹവാസക്യാമ്പും' സമാപിച്ചു. ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂൾ അദ്ധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഖമറുദ്ദീൻ ഫൗണ്ടേഷൻ പ്രവർത്തകരായ ഡോ.ബി.ബാലചന്ദ്രൻ,സാലി പാലോട്,സലിം പള്ളിവിള,ആദർശ്‌ പ്രതാപ്, നസീർ പാങ്ങോട്, നിസാർ മുഹമ്മദ് സുൽഫി, മഹാസേനൻ,ഗോകുൽ വട്ടപ്പാറ തുടങ്ങിയവർ സംബന്ധിച്ചു. പ്രശസ്ത വൈൽഡ് ഫോട്ടോ ജേർണലിസ്റ്റ് സാലി പാലോടിന്റെ കാമറ കണ്ട 'പരിസ്ഥിതിയുടെ വിവിധ ഭാവങ്ങളും വന്യജീവി സമ്പത്തും' ക്യാമ്പിൽ പ്രദർശിപ്പിക്കുകയും ജൈവ വൈവിദ്ധ്യ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും നവ്യാനുഭവം പകർന്നതായിരുന്നു ഈ ക്യാമ്പ്.നാടൻ പാട്ടും നാടൻ ഭക്ഷണവുമൊക്കെയായി ക്യാമ്പിനെ കൊഴുപ്പിച്ചു.തുടർന്ന് ഓടു ചുട്ട പടുക്കയിലെ ശുദ്ധജല കണ്ടൽ പ്രദേശം സന്ദർശിച്ചു. കാട്ടറിവുകൾ ആദിവാസി ഊരുകളിൽ നിന്നും മനസിലാക്കി.താന്നിമൂട് ആദിവാസി ഊര് മൂപ്പത്തി ശാരദ കുട്ടികളെയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും സ്വീകരിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കാട്ടറിവുകൾ കുട്ടികൾക്ക് കൈമാറി.