ആറ്റിങ്ങൽ: എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ (സി.ഐ.ടി.യു)​ ആറ്റിങ്ങൽ ബ്രാഞ്ച് സമ്മേളനം 8ന് രാവിലെ 10ന് ആറ്റിങ്ങൽ ഷൈൻ കോംപ്ലക്സിൽ (കൃഷ്ണൻകുട്ടി,​ ഗിരീഷ് കുമാർ നഗർ)​ സി.ഐ.ടി.യു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി മെമ്പർ ഡോ. പി.ജി. ദിലീപ് ഉദ്ഘാടനം ചെയ്യും. ഓഗനൈസേഷൻ പ്രസിഡന്റ് എം.എസ്. ജയകുമാർ അദ്ധ്യക്ഷത വഹിക്കും. എസ്. ജയമോഹൻ,​ എസ്. സുനിൽകുമാർ,​ വി.ശ്രീനാഥ്,​ വി.ശശി,​ ടി. ജോൺ വില്ല്യം. ജി. വിശ്വംഭരൻ,​ ആർ. പ്രദീപ്,​ അഞ്ചുതെങ്ങ് സുരേന്ദ്രൻ,​ എം.കെ.ലാജി,​ എസ്.ഷീല,​ എ.എസ്. ഷീല,​ ബി. ഷാജി,​ ഷൈൻദേവ്,​ പി.വി.ബാബു,​ എസ്. സാജിദബീവി,​ ജെ. ബീന,​ മിനിമോഹൻ,​ എസ്.രാജേശ്വരി എന്നിവർ സംസാരിക്കും.