swami

ആര്യനാട്:ആര്യനാട് തോളൂർ ചെമ്പകമംഗംലം ഭദ്രകാളി ക്ഷേത്രം ആദ്യമായി ‘മഹാരുദ്ര ഭൈരവീയാഗത്തിന് വേദിയാകും.യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി അഖാഡയാണ് മഹാരുദ്ര ഭൈരവീയാഗത്തിന് നേതൃത്വം നൽകുന്നത് .ആഗസ്റ്റ് 17 മുതൽ 23 വരെയാണ് മഹാരുദ്ര ഭൈരവി യാഗം . മഹാമണ്ഡലേശ്വർ ദേവേന്ദ്ര സൂര്യവംശിയാണ് യാഗാചാര്യൻ.

.യാഗത്തിന് വേണ്ട ഒരുക്കങ്ങൾക്കായി യാഗ ബ്രഹ്മൻ ആനന്ദ് നായരോടൊപ്പം ക്ഷേത്രഭരണ സമിതിയും പ്രവർത്തനങ്ങൾ ആരംഭിച്ചു.180 രാജ്യങ്ങളിൽ ശനീശ്വര ആശ്രമങ്ങൾ സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയ ‘ശനി ബാബ’ ആദ്യമായാണ് രാജ്യത്ത് ഒരു യാഗത്തിന് മുഖ്യകാർമ്മികനാവുന്നത്. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലെ തന്ത്രി മുഖ്യൻമാരും സന്യാസി പ്രമുഖരും യാഗവേദിയിലെത്തിച്ചേരുമെന്ന് തോളൂർ ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ്‌ എസ്.ചന്ദ്രമോഹനും സെക്രട്ടറി സി.എസ്.അജേഷും അറിയിച്ചു.