ആര്യനാട്: സി.പി.ഐ അരുവിക്കര മണ്ഡലം സമ്മേളനം 9ന് തുടങ്ങുമെന്ന് സംഘാടക സമിതി ചെയർമാൻ സംസ്ഥാന സമിതിയംഗം മീനാങ്കൽ കുമാറും കൺവീനർ എം.എസ്.റഷീദും അറിച്ചു. 9ന് വൈകിട്ട് 5ന് ആര്യനാട് പാലം ജംഗ്ഷനിൽ പതാക - കൊടിമര - ബാനർ ജാഥകൾ സംഗമിച്ച് പൊതുസമ്മേളനം നടക്കും. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.മീനാങ്കൽ കുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,വി.പി.ഉണ്ണികൃഷ്ണൻ,സോളമൻ വെട്ടുകാട്,മനോജ്.ബി.ഇടമന,മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് എന്നിവർ സംസാരിക്കും.
10,11 തീയതികളിൽ വിതുര സദാശിവൻ നഗറിൽ (വി.കെ ഓഡിറ്റോറിയം,ആര്യനാട്) ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കും. അഡ്വ. ഇന്ദിര രവീന്ദ്രൻ, കെ.എസ്.മധുസൂദനൻ നായർ,വിളപ്പിൽ രാധാകൃഷ്ണൻ, പി.കെ.രാജു,കള്ളിക്കാട് ചന്ദ്രൻ എന്നിവർ സംസാരിക്കും. അരുവിക്കര മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 247 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.