ias

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഐ.എ.എസ് പരീക്ഷാ പരിശീലന സ്ഥാപനമായ എ.എൽ.എസ്.ഐ.എ.എസ്. തലസ്ഥാനത്ത് ഐ.എ.എസ് മെഗാ സെമിനാർ സംഘടിപ്പിക്കുന്നു. 11 ന് കിഴക്കേക്കോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ മൂന്നാംനിലയിലെ എ.എൽ.എസ് ശാഖയിൽ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാറിൽ, 2023- ലോ ശേഷമോ സിവിൽ സർവീസ് പരീക്ഷ എഴുതാനൊരുങ്ങുന്നവർക്ക് രജിസ്റ്റർ ചെയ്യാം.

ഐ.എ.എസ് പരീക്ഷയിൽ എങ്ങനെ മികച്ച റാങ്ക് നേടാം എന്ന വിഷയത്തെക്കുറിച്ച് വിദഗ്ദ്ധർ നയിക്കുന്ന സെമിനാറിൽ പത്രവായന, എൻ.സി.ഇ.ആർ.ടി പഠനത്തിന്റെ നേട്ടം,​ ടിവിയിലെ വാർത്താ- വിജ്ഞാന പരിപാടികളിൽ നിന്ന് നോട്ട് തയ്യാറാക്കേണ്ട രീതി, ദൈനംദിന പഠനക്രമം, ഇംഗ്ളീഷ് അനായാസം കൈകാര്യം ചെയ്യാനും വ്യക്തിത്വ വികസനത്തിനുമുള്ള മാർഗനിർദ്ദേശം,​ പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ, ഇന്റർവ്യൂവിന് എങ്ങനെ തയ്യാറെടുക്കാം,​ ഒാപ്‌ഷണൽ വിഷയം എങ്ങനെ തെരഞ്ഞെടുക്കണം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ക്ളാസുകളുണ്ടാകും.

ബിരുദധാരികൾക്കും പഠനം തുടരുന്നവർക്കും രക്ഷിതാക്കൾക്കൊപ്പം പങ്കെടുക്കാം. എ.എൽ.എസ് ശാഖാ ഓഫീസിൽ നിന്ന് പ്രവേശന പാസ് ലഭിക്കും. അധിക വിവരങ്ങൾക്ക് വിളിക്കുക: 98950 74949.