kvk

ആര്യനാട്: മരച്ചീനിയിലെ വേര് ചീയൽ രോഗത്തിനെതിരെ പരീക്ഷണവുമായി മിത്രനികേതൻ കെ.വി.കെ. ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച്

വെള്ളനാട് മോഹനൻ നായരുടെ കൃഷി സ്ഥലത്ത് നടത്തിയ പരീക്ഷണം വൻ വിജയമായി. തുടർന്ന് ആഘോഷമായി വിളവെടുപ്പ് ഉത്സവം നടന്നു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.

മരിച്ചീനി പൊട്ടിപ്പോകാതെ വിളവെടുക്കുക എന്നതാണ് കർഷകർ ഏറെ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. ഈ പ്രശ്ന പരിഹാരത്തിനായി മരച്ചീനി അനായാസം പിഴുതാൻ ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ചുള്ള പ്രദർശനവും കെ.വി.കെ അഗ്രികൾച്ചറൽ എൻജിനിയറിംഗ് വിഭാഗം സബ്‌ജക്റ്റ് മാറ്റർ സ്പെഷലിസ്റ്റ് ജി.ചിത്ര പരിചയപ്പെടുത്തി. ഈ ഉപകരണം മിതമായ നിരക്കിൽ കർഷകർക്ക് വാടകയ്ക്ക് ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

വെള്ളനാട് അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.പി.അനീഷ്, സസ്യസംരക്ഷണ വിഭാഗം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ബിന്ദു ആർ. മാത്യൂസ് പങ്കെടുത്തു.