മുടപുരം:പരിസ്ഥിതി ദിനം കിഴുവിലം പഞ്ചായത്ത് തല ഉദ്ഘാടനം കൂന്തള്ളൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ വൃക്ഷത്തെ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി നിർവഹിച്ചു.വികസന സ്റ്റാൻഡിംഗ് മ്മിറ്റി ചെയർപേഴ്സൺ സുലഭ.എസ് ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ.ജി ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആശ,പ്രസന്ന,വത്സല കുമാരി,രഘു,ജയചന്ദ്രൻ, സൈജ,രജിത,സലീന,അനന്തകൃഷ്ണൻ,ജയന്തികൃഷ്ണ,ഹെഡ് മിസ്ട്രസ് അനിത കുമാരി, എൻ.ആർ.ഇ.ജി.എസ് എ.ഇ സുജ,എൻ.ആർ.ഇ.ജി.എസ് ഓവർസിയർമാരായ
മനോചിത്ര,അബിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.ക്വിസ് പ്രോഗ്രാം,പ്രസംഗം,പരിസ്ഥിതി ഗാനാലാപനം,പോസ്റ്റർ നിർമാണം,ചിത്രരചന ,1988 - 89 എസ്.എസ്.എൽ.സി ബാച്ചുകാരുടെ സൗജന്യ നോട്ടുബുക്ക് വിതരണം എന്നിവയും സംഘടിപ്പിച്ചു.