
ബാലരാമപുരം:ജീവിതമെന്റെ ലഹരി എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കല്ലിയൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പെയിനിന്റെ മേഖലാതല ഉദ്ഘാടനം കാക്കാമ്മൂല കായൽക്കരയിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ നിർവഹിച്ചു.ബ്ലോക്ക് കമ്മിറ്റി അംഗം വിജിത്ത് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ആർ.ശ്രീരാജ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ ദിലീപ്കുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ജെ.ജെ. അഭിജിത്ത്, ബ്ലോക്ക് സെക്രട്ടറി എം.യു മനുക്കുട്ടൻ. പ്രസിഡന്റ് ആഷിഖ്, ട്രഷറർ എസ്.ആർ.ജ്യോതിഷ്, മേഖലാ സെക്രട്ടറി ആനന്ദ് ഷിനു,എസ്.പി പ്രശാന്ത്, ശ്രീജിത്ത്, കാർത്തിക, ശബരി, അനസ്, അഖിൽ എന്നിവർ സംബന്ധിച്ചു. വരും ദിവസങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ച് കാമ്പെയിനിന്റെ ഭാഗമായി സെമിനാർ, ബോധവത്കരണ ക്യാമ്പുകൾ, കോർണർ മീറ്റിംഗ് എന്നിവ നടത്തും. എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയും ആരോഗ്യവകുപ്പുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.