തിരുവനന്തപുരം: പൂവച്ചൽ ഖാദറിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു. 12ന് രാവിലെ 10.30 മുതൽ 12.30വരെ മ്യൂസിയം ആർട് ഗാലറിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കായാണ് മത്സരം. വിജയികൾക്ക് 22ന് വൈകിട്ട് 5.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ വച്ച് കാഷ് അവാർഡും മെമ്മന്റോയും നൽകും. poovachal2022@gmail.com എന്ന മെയിൽ വഴി രജിസ്റ്റർ ചെയ്യാം.ഫോ: 9495148910,9895294406.