കുറ്റിച്ചൽ:ഊരുകൂട്ടം ഉദ്‌ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിന് മർദ്ദനം.കുറ്റിച്ചൽ പഞ്ചായത്തിലെ പാങ്കാവ് സെറ്റിൽമെന്റിലെ ഊരുകൂട്ടം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രസിഡന്റ് ജി.മണികണ്ഠനെയാണ് രഞ്ജിത് എന്ന യുവാവ് അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തത്. കുറ്റിച്ചൽ പഞ്ചായത്തിലെ പാങ്കാവ് സാംസ്കാരിക നിലയത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പ്രസിഡന്റിനോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രഞ്ജിത് വേദിയിൽ അതിക്രമിച്ചുകയറി .പ്രസിഡന്റിനോട് സംസാരിക്കുകയും തുടർന്ന് അസഭ്യം വിളിച്ച് കൈയേറ്റം ചെയ്യുകയുമായിരുന്നു.സ്ഥലത്തുണ്ടായിരുന്നവർ രഞ്ജിത്തിനെ പിടികൂടി നെയ്യാർ ഡാം പൊലീസിന് കൈമാറി. യുവാവ് പ്രകോപിതനായതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.