ard

ആര്യനാട്:പരിസ്ഥിതി ദിനത്തിൽ ആര്യനാട് ജനമൈത്രി പൊലീസിന്റെ വേറിട്ടൊരു ട്രാഫിക്ക് ബോധവത്കരണ പരിപാടി.ആര്യനാട് പാലം ജംഗ്ഷൻ വഴി ഹെൽമറ്റോ മാസ്ക്കോ ധരിക്കാതെയെത്തിയ യാത്രാക്കാർക്ക് ആര്യനാട് എസ്.എച്ച്.ഒ എൻ.ആർ.ജോസ് ഓരോ ഫലവൃക്ഷ തൈനൽകി ബോധവൽക്കരം നടത്തി.എസ്.ഐ മാരായ ഷീന,രാജയ്യൻ,അജിത്ത് വിക്രമൻ,ബീറ്റ് ഓഫീസർമാരായ അച്ചുശങ്കർ,അഖിൽ,ജനമൈത്രി കൺവീനർ എം.എസ്.സുകുമാരൻ,ബി.സനകൻ,അബുസാലി,റഹിം,ദീപ,ബിനു എന്നിവർ പങ്കെടുത്തു.