
പാറശാല: പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കെമിസ്ട്രി വിഭാഗം അദ്ധ്യാപികയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ ഡോ.ശ്രീപ്രിയ ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. വിദ്യാലയ മുറ്റത്ത് വൃക്ഷ തൈ നടുകയും വിദ്യാർത്ഥികൾക്ക് വൃക്ഷ തൈ വിതരണം നടത്തുകയും ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ പ്രതാപ് റാണ പങ്കെടുത്തു.