voter-list

തിരുവനന്തപുരം : അർഹരായവർക്ക് തദ്ദേശ വോട്ടർപട്ടികയിൽ എപ്പോൾ വേണമെങ്കിലും പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള ക്രമീകരണം ഏർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് നടത്തുന്ന പൊതുതിരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സംസ്ഥാനതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മട്ടന്നൂർ നഗരസഭയുടെ കാലാവധി സെപ്തംബർ 10 ന് അവസാനിക്കും. തിരഞ്ഞെടുപ്പിനായി കരട് വോട്ടർപട്ടിക ജൂൺ അവസാനം പ്രസിദ്ധീകരിക്കും.

ർഷം ജനുവരി 1ന് 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവർക്ക് പേര് ചേർക്കാം. പ്രവാസികൾക്കും പേര് ചേർക്കാൻ അവസരമുണ്ടാകും.