തിരുവനന്തപുരം:കവിയും ഗാനരചയിതാവുമായി പൂവച്ചൽ ഖാദറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുളള സാംസ്‌കാരിക സമ്മേളനവും അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയുളള ഗാനാഞ്ജലിയും 22ന് വൈകിട്ട് 5.30ന് വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടക്കും.ഇതോട് അനുബന്ധിച്ച് 12ന് രാവിലെ 10.30 മുതൽ 12.30 വരെയുളള സമയത്ത് തിരുവനന്തപുരം മ്യൂസിയം ആർട്ട് ഗാലറിയിൽ ഹൈസ്‌കൂൾ-ഹയർസെക്കൻഡറി വിഭാഗത്തിലുളള കുട്ടികളുടെ കവിതാരചന മത്സരം സംഘടിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുളള വിദ്യാർത്ഥികൾ അന്നേദിവസം രാവിലെ 10ന് മുമ്പായി ആർട്ട് ഗ്യാലറിയിൽ എത്തിച്ചേരണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495148910,9895294406.