
പാറശാല: മുര്യങ്കര ശ്രീ ഇലങ്കം ദേവീ ക്ഷേത്ര ഭരണ സമിതി 123 വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ പഠനോപകരണങ്ങളുടെ വിതരണം പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു.ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിനിതകുമാരി,വൈ.സതീഷ്, വാർഡ് മെമ്പർമാരായ അനിതാറാണി,വീണ,ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.