covid

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും പ്രതിദിന കൊവിഡ് രോഗികൾ 2000 കടന്നു. മൂന്നുമാസത്തിനുശേഷമാണ് രോഗികൾ ഇത്രത്തോളം വർദ്ധിക്കുന്നത്. ഇന്നലെ 2271 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് നാലിന് 2190 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ഡയേറിയ രോഗവും വ്യാപകമായി പടരുകയാണ്. ഛർദ്ദി,അതിസാരം തുടങ്ങിയ രോഗങ്ങൾക്ക് ഇന്നലെ 2930പേരാണ് ചികിത്സതേടിയത്. ഇതിൽ കുട്ടികളാണ് കൂടുതൽ.