തിരുവനന്തപുരം: വനിതാ കമ്മിഷൻ തിരുവനന്തപുരത്ത് രണ്ട് ദിവസമായി നടത്തിയ സിറ്റിംഗിൽ 83 പരാതികൾ തീർപ്പാക്കി. 17 പരാതികളിൻമേൽ വിശദമായ റിപ്പോർട്ടിനായി വിവിധ വകുപ്പുകളിലേയ്ക്ക് അയക്കും.രണ്ട് പരാതികളിൽ കക്ഷികളെ കൗൺസലിംഗിന് അയക്കാൻ തീരുമാനിച്ചു.ജവഹർ ബാലഭവനിൽ നടന്ന സിറ്റിംഗിൽ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി,കമ്മിഷൻ അംഗങ്ങളായ ഇ.എം.രാധ,ഷിജി ശിവജി,ഷാഹിദാ കമാൽ ഡയറക്‌ടർ ഷാജി സുഗുണൻ എന്നിവരാണ് പരാതികൾ കേട്ടത്.