പോത്തൻകോട്: യാത്രയ്ക്കിടെ ബൈക്കിൽ പന്നി ഇടിച്ച് ബെെക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം അയണിമൂട്ടിൽ ഇന്നലെ രാത്രി 9 ഓടെയായിരുന്നു സംഭവം. പോത്തൻകോട് ചുമട് താങ്ങിവിള ഷീജാ ഭവനിൽ ജയറാമിനാണ് (55) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് ആയൂർവേദ ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരനെ സന്ദർശിച്ച ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയിൽ നിന്ന് റോഡിലേക്ക് പെട്ടെന്ന് പാഞ്ഞെത്തിയ പന്നി ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.