sisupalan

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ചരിത്ര പണ്ഡിതൻ ഡോ.പി.കെ. മൈക്കിൾ തരകൻ, ചെമ്പഴന്തി വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ, അരുൺ.ആർ എന്നിവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു. ചെമ്പഴന്തി എസ്.എൻ കോളേജിൽ നിന്ന് റിട്ടയർ ചെയ്‌ത പ്രൊഫ.എസ്. ശിശുപാലനെ ഡയറക്‌ടറായി നിയമിച്ചു.