
ചിറയിൻകീഴ്: പ്രധാനമന്ത്രി സൗജന്യ കമ്പ്യൂട്ടർ ഡിജിറ്റൽ സാക്ഷരതയുടെ ഭാഗമായി മിനിസ്ട്രി ഒഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്ക് കീഴിലുള്ള അഴൂർ സി.എസ്.സി അക്കാഡമിയിൽ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു.
അഴൂർ സി.എസ്.സി വി.എൽ.ഇ സാബുലാൽ. ജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എസ്.സി സ്റ്റേറ്റ് ഹെഡ് ഡോ.ബി. രാജീവൻ, തിരുവനന്തപുരം സി.എസ്.സി ഡി.എം. രഞ്ചു രാജേന്ദ്രൻ, ലേണിംഗ് കോ - ഓർഡിനേറ്റർ തിമോത്തിയസ് വർഗീസ്, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീജ. ബി, കെ. സിന്ധു, അനിൽ. കെ.എസ്, ജയകുമാർ. ബി, കെ. ഓമന, വ്യാപാരി വ്യവസായി സംഘ് ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ അഴൂർ ബിജു, അഴൂർ സി.എസ്.സി പ്രോഗ്രാം കോ - ഓർഡിനേറ്റർ പുണ്യ എസ്.എസ് എന്നിവർ പങ്കെടുത്തു. അഴൂർ സി.എസ്.സി അക്കാഡമി ഇൻസ്ട്രക്ടർ വൃന്ദ. വി സ്വാഗതവും ദീപ്തി അനീഷ് നന്ദിയും പറഞ്ഞു. 60ഓളം പേർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തത്.