
കല്ലമ്പലം : നാവായിക്കുളം മണ്ഡലത്തിൽ കേന്ദ്ര സർക്കാരിന്റെ 8 വർഷത്തെ കേന്ദ്ര പദ്ധതികളുടെ ലഘുലേഖ വിതരണോദ്ഘാടനം നാവായിക്കുളം പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളായ രുഗ്മിണി,സ്നേഹലത എന്നിവർക്ക് നൽകി ബി.ജെ.പി.സംസ്ഥാന സമിതി അംഗം തോട്ടയ്ക്കാട് ശശി നിർവഹിച്ചു.ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറും ഗ്രാമ പഞ്ചായത്ത് അംഗവുമായ പൈവേലിക്കോണം ബിജു,നാവായിക്കുളം മണ്ഡലം സെക്രട്ടറി രാജീവ്.ഐ.ആർ,വാർഡ് മെമ്പർ നാവായിക്കുളം അശോകൻ,സൗത്ത് ഏരിയ പ്രസിഡന്റ് ബാബു പല്ലവി എന്നിവർ പങ്കെടുത്തു.കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ എല്ലാ ജനങ്ങളിലും എത്തിക്കുകയാണ് ലക്ഷ്യമെന്ന് തോട്ടയ്ക്കാട് ശശി പറഞ്ഞു.