പാലോട്:'എന്റെ കൗമുദി' താലൂക്കുതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂളിലും നന്ദിയോട് ഗവ.എൽ.പി സ്കൂളിലും നടക്കും.കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമന്റെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ഏരിയ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി സ്വാഗതം പറയും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ വൃന്ദാവനം ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ.അജീഷ് വൃന്ദാവനം,ധനശ്രീ ഗ്രൂപ്പ് ചെയർമാൻ പുലിയൂർ രാജൻ,മാനേജിംഗ് ഡയറക്ടർ അഭിലാഷ് രാജൻ,ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്,ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്,വാർഡ് മെമ്പർ നന്ദിയോട് രാജേഷ്,എസ്.കെ.വി സ്കൂൾ പി.ടി.എ പ്രസിഡന്റ് ബാലചന്ദ്രൻ ,ഗവ.എൽ.പി.എസ് പി.ടി.എ പ്രസിഡന്റ് ശ്രീജിത്ത്, എസ്.കെ.വി ഹെഡ്മിസ്ട്രസ് റാണി .എസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജയലത, ഗവ.എൽ.പി.എസ് ഹെഡ്മിസ്ട്രസ് ഷൈജ.കെ.എസ്, എസ്.കെ.വി. സ്കൂൾ എ.ഒ.രമേശ് ചന്ദ്രൻ ,സ്റ്റാഫ് സെക്രട്ടറിമാരായ വി.എസ്.പ്രദീപ്, എം.ആർ.രാജു, ആത്മരാജ് തുടങ്ങിയവർ പങ്കെടുക്കും.വൃന്ദാവനം ഗ്രൂപ്പ് ഒഫ് കമ്പനി,ധനശ്രീ ഗ്രൂപ്പ് ഒഫ് കമ്പനി എന്നിവരാണ് പത്രം സ്പോൺസർ ചെയ്തിട്ടുള്ളത്.