niyamasabha

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടംബത്തിനും എതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങൾ പുതിയ വിവാദങ്ങൾ കൊഴുപ്പിക്കുന്നതിന് പിന്നാലെ ജൂൺ 27 ന് നിയമസഭാ സമ്മേളനം തുടങ്ങുന്നു. വിവാദക്കാറ്റ് കരുത്താർജ്ജിച്ചാൽ സമ്മേളനം സുഗമമാവാൻ തരമില്ല. മുഖ്യമന്ത്രിക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ പ്രതിപക്ഷത്തിന് മൂർച്ഛയുള്ള ആയുധമാണ്.

ജൂലായ് 27 വരെ ബഡ്ജറ്റ് സമ്മേളനം നീളും. സമ്പൂർണ്ണ ബ‌ഡ്ജറ്റ് പാസാക്കുകയാണ് ലക്ഷ്യം. ബില്ലുകളും പരിഗണിക്കുമെങ്കിൽ ആഗസ്റ്റ് 4വരെ സമ്മേളനം നീട്ടാം. തൃക്കാക്കരയിൽ ജയിച്ച യു.ഡി.എഫ് അംഗം ഉമ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.

ബഡ്ജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചർച്ചകൾക്ക് 13 ദിവസം വേണം. ധനബില്ലും പാസാക്കണം. നിയമനിർമ്മാണത്തിന് മാത്രമായി കഴിഞ്ഞ തവണത്തെ പോലെ ഒക്ടോബറിൽ പ്രത്യേക സമ്മേളനം വിളിക്കുന്നതും പരിഗണനയിലുണ്ട്. മാർച്ച് 11 നാണ് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ബഡ്ജറ്റ് അവതരിപ്പിച്ചത്.

 ക​രി​ദി​നം​ ​ആ​ച​രി​ച്ചു

​മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​വ​യ്‌​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി​ ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​രി​ദി​നം​ ​ആ​ച​രി​ച്ചു.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ ​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​രി​ങ്കൊ​ടി​ക​ളു​മാ​യി​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.