കടയ്ക്കാവൂർ: കായിക്കര വക്കം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലത്തിന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് സി.പി.ഐ അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയർ പി.കെ. രാജു ഉദ്ഘാടനം ചെയ്തു. വി. ശശി എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

കായിക്കര ആശാൻ മെമ്മോറിയൽ ഗവ. എൽ.പി സ്കൂൾ ഹൈടെക്കായി ഉയർത്തുക, നെടുങ്ങണ്ട മുതൽ പൂത്തുറ വരെ കടൽ ഭിത്തി നിർമിക്കുക, പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും എത്രയും വേഗം വീടും ഭൂമിയും നൽകുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർന്ന് സ്കന്ദ കുമാർ (സെക്രട്ടറി), ജോസ് (അസിസ്റ്റന്റ് സെക്രട്ടറി), വിജു ജോസഫ്, രാജേന്ദ്രൻ, മനോഹരൻ, സന്തോഷ്‌, സെൽവി, അനഘരാജ്, സിറിൾ എന്നിവരെ പുതിയ ലോക്കൽ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.