ukl

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി വാലൂക്കോണം ഏലായിലെ വർഷങ്ങളായി തരിശ്‌ കിടന്ന ഒന്നര ഏക്കർ ഭൂമിയിൽ നെൽകൃഷി ആരംഭിച്ചു. 'സുഭിക്ഷം ഉഴമലയ്ക്കൽ' എന്ന പേരിൽ ആരംഭിച്ച കൃഷിയുടെ ഞാറ് നടീൽ വാലൂക്കോണത്തെ പാടത്ത്‌ നടന്ന ചടങ്ങിൽ അഡ്വ. ജി.സ്റ്റീഫൻ എം.എൽ.എ ഞാറ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലളിതയ്ക്ക്‌ കൈമാറി നിർവഹിച്ചു. സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ സജീന കാസിം,ഒ.എസ്‌.ലത,ഒസ്സൻ കുഞ്ഞ്‌, ബ്ലോക്ക്‌ അംഗം കണ്ണൻ എസ്‌.ലാൽ,വാർഡ്‌ അംഗങ്ങളായ അഖിൽ,രാജി,പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി അശോക്‌ കുമാർ,കുടുംബശ്രീ പ്രവർത്തകർ, കർഷകർ എന്നിവർ പങ്കെടുത്തു.