ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമം 18-ാം മൈൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സി.എസ് ഏജൻസിസ്‌ ആൻഡ് ഇലക്ട്രിക്കൽസിന്റെ പുതിയ ഷോറൂം ഉദ്‌ഘാടനം ഇന്ന് രാവിലെ 9ന് നടക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്‌ഘാടനം ചെയ്യും. ഷോറൂം അഡ്വ.വി.ജോയി എം.എൽ.എയും ഇലക്ട്രിക് ഷോറൂം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണിയും ഉദ്‌ഘാടനം ചെയ്യും.

ഇടക്കോട് മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം നിളാമുദ്ദീൻ ബാഖവി ആദ്യ വില്പന നടത്തും.കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, മുദാക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.വത്സലകുമാരി,ജനാബ് നാസർ പണിക്കർമൂല എന്നിവർ പങ്കെടുക്കും.