
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ അംഗീകൃത മൂലധനം 200 കോടിയിൽ നിന്ന് 300 കോടി രൂപയാക്കി വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കരകൗശല വികസന കോർപ്പറേഷന്റെ സർക്കാർ ലോൺ തുകയായ 15.31 കോടിയും പലിശ ഇനത്തിലെ 13.74 കോടിയും ഉൾപെടെ 29.05 കോടി രൂപ സർക്കാർ ഓഹരി മൂലധനമാക്കിമാറ്റും.