ansa

നെയ്യാറ്റിൻകര: റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ടൗൺ എൽ.പി.എസിൽ പഠനോത്സവം സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 300 ഓളം പേർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്വന്തം വേദനയ്ക്കിടയിലും കീമോ ചെയ്യുന്ന മറ്റൊരു കുട്ടിയ്ക്ക് മുടി കൊടുത്ത് മാതൃകയായ കുമാരി ഭദ്രയ്ക്ക് പഠനോപകരണങ്ങൾ നൽകി കെ.ആൻസലൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി.നായർ അദ്ധ്യക്ഷത വഹിച്ചു. നിംസ് എം.ഡി എം.എസ്. ഫൈസൽഖാൻ മുഖ്യപ്രഭാഷണം നടത്തി. ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, ഫ്രാൻ ഭാരവാഹികളായ തിരുപുറം ശശികുമാരൻ നായർ, ടി.മുരളീധരൻ, എം.രവീന്ദ്രൻ, ജി. പരമേശ്വരൻ നായർ, എസ്. മോഹനകുമാർ എന്നിവർ പങ്കെടുത്തു.