തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങൾ ശുചിത്വത്തോടെ സംരക്ഷിക്കുന്നതിനും അവയുടെ വളർച്ചയ്ക്കും വിദ്യാർത്ഥികളുൾപ്പെടെ പൊതുസമൂഹത്തിന്റെ സഹായം അനിവാര്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് . നഗരസഭയുടെ നേതൃത്വത്തിൽ ഡി.റ്റി.പി.സി, നവകേരളം കർമ്മ പദ്ധതി, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ, ക്ലീൻ കേരള എന്നിവരുടെ സംയുക്ത സംരംഭമായ ശംഖുംമുഖം ഹരിത ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന നഗരിയിലെ മനോഹരമായ ബീച്ച് ടൂറിസം കേന്ദ്രമായി ശംഖുംമുഖത്തെ മാറ്റും. കടലാക്രമണത്തിൽ നിന്ന് തീരത്തെ രക്ഷിക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയായി.മേയർ ആര്യാരാജേന്ദ്രൻ,​ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ തുടങ്ങിയവർ പങ്കെടുത്തു.