
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഹോമിയോ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ആശുപത്രിയിൽ വൈദ്യുതി പുനസ്ഥാപിക്കുക, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക, ഡോക്ടറുടെ സേവനം എല്ലാ ദിവസവും ഉറപ്പാക്കുക എന്നിവയായിരുന്നു ആവശ്യം.
ധർണ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ. വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ഈസ്റ്ര് മണ്ഡലം പ്രസിഡന്റ് പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വി.എസ്. അജിത് കുമാർ, ബ്ലോക്ക് പ്രസിഡന്റ് അംബിരാജ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തോട്ടവാരം, നഗരസഭാ കൗൺസിലർമാരായ ഗ്രാമം ശങ്കർ, രമാഭായി, രവികുമാർ, യൂത്ത് കോൺഗ്രസ് ഭാരവാഹി ആദർശ്, ജയചന്ദ്രൻ നായർ, എം.എച്ച്.അഷറഫ്, രഘുറാം, ജോയി, ബൈജു, പ്രശാന്ത് എന്നിവർ സംസാരിച്ചു.