
കാട്ടാക്കട: കേരള കൗൺസിൽ ഓഫ് ചർച്ചിന്റേയും ആംഗ്ലിക്കൻ കമ്മ്യൂണിയൻ എൻവയോൺമെന്റൽ നെറ്റ് വർക്കിന്റേയും ആഭിമുഖ്യത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടത്തിയ ഏകദിന സെമിനാർ ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജു അദ്ധ്യക്ഷത വഹിച്ചു. ഡോ.പ്രശാന്ത്.ജി.വില്യംസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ജെ.ഡബ്സിയു.പ്രകാശ്, എൽ.ടി.പവിത്രസിംഗ്, ഫാ.ജോസ് കരിക്കം,ഡോ.ഫെലിക്സ്,അഖിൽ എന്നിവർ സംസാരിച്ചു. ചടങ്ങിന് ശേഷം കോളേജ് വളപ്പിൽ ചന്ദനത്തൈകൾ നട്ടു.