therappiroom

മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് സ്നേഹതീരം ബഡ്സ് പുനഃരധിവാസ കേന്ദ്രത്തിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് തെറാപ്പി റൂം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. തുടർന്ന് ബഡ്‌സ് ഫെസ്റ്റ് വിജയികൾക്കായുള്ള സമ്മാനവിതരണം നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, വൈസ് പ്രസിഡന്റ് ജി. മുരളീധരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ കുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ലൈല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, ശ്രീചന്ദ്, അരുൺകുമാർ, കെ. കരുണാകരൻ, എസ്. കവിത, എസ്. ജയ, ബിന്ദു ബാബു, ശ്രീലത, ബിനി, ജുമൈല ബീവി, മീന അനിൽ, സെക്രട്ടറി വി. ജ്യോതിസ്, അസിസ്റ്റന്റ് സെക്രട്ടറി ജനീഷ്, മുൻ അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ബഡ്സ് സ്കൂൾ ജീവനക്കാരായ റോയ് ജെ.വി, ബിജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷംനഖാൻ, ജി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.