ph

വർക്കല: വർക്കല പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞ് ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണ് കേടുപാടുകൾ സംഭവിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. വർക്കല പൊലീസ് സ്റ്റേഷൻ മതിൽക്കെട്ടിനുള്ളിൽ നിന്ന മരത്തിന്റെ ശിഖരമാണ് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞുവീണത്. അപകടസമയം ഓട്ടോ ഡ്രൈവർ ചിലക്കൂർ സ്വാതി സദനത്തിൽ ജയകുമാർ (57) വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുകൾ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ച സമയമായതിനാൽ സ്റ്റാൻഡിൽ മറ്റ് വാഹനങ്ങൾ ഇല്ലായിരുന്നു. സ്ഥിരമായി ഓട്ടോ ഡ്രൈവർമാർ കൂടി നിൽക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. കൂടാതെ സ്റ്റേഷനിൽ എത്തുന്നവരും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ശിഖരം മുറിച്ചുമാറ്റി.