തിരുവനന്തപുരം: മലയാളം മിഷന്റെ മുഖമാസികയായ 'ഭൂമി മലയാളം' ആദ്യ പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ഇൻചാർജ് സ്വാലിഹ എം.വി, പി.ആർ.ഒ ആശ മേരിജോൺ, എഡിറ്റർ യു. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.