kongrass

മുടപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിഴുവിലം, കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരം വൃത്തിയാക്കി. തുടർന്ന് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ വൃക്ഷത്തൈ നട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കിഴുവിലം ബിജു, കിഴുവിലം രാധാകൃഷ്ണൻ, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ സിദ്ദീഖ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്തി കൃഷ്ണ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനന്തകൃഷ്ണൻ നായർ, യൂത്ത് കോൺഗ്രസ് നേതാവ് അമൽ. എം.നായർ, പഞ്ചായത്ത് മെമ്പർമാരായ ജയചന്ദ്രൻനായർ, സെലീന, വത്സലകുമാരി,സുദേവൻ, മധു ചന്ദ്രൻ,മോഹൻലാൽ, പുരവൂർ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.