തിരുവനന്തപുരം:വിതുര-ഈരാറ്റുപേട്ട, പാലോട്-എറണാകുളം കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർക്ക് ഉത്തരവ് നൽകി.നിലവിൽ വിതുര യൂണിറ്റിൽ നിന്നും ഈരാറ്റുപേട്ടയിലേക്കും എറണാകുളത്തേക്കും സർവീസ് നടത്തുന്നുവെന്ന് കെ.എസ്.ആർ.ടി.സിയുടെ റിപ്പോർട്ടിൽ പറയുന്നു. പാലോട് യൂണിറ്റിൽ നിന്നും കോട്ടയം, കായംകുളം സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ മുമ്പുണ്ടായിരുന്ന സർവീസുകൾ പുനരാരംഭിക്കണമെന്ന് പരാതിക്കാരായ പാണ്ഡ്യൻ പാറ ഗ്രീൻവാലി റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സൗത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.