പരുത്തിപ്പള്ളി: കുറ്റിച്ചൽ പച്ചക്കാട് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ 22-ാമത് വാർഷിക ഉത്സവത്തിന്റെ സമാപനം കുറിച്ച് ഇന്ന് രാവിലെ 10ന് പൊങ്കാല നടക്കും. രാവിലെ 7.30ന് മഹാമൃത്യുഞ്ജയഹോമം, 10.15ന് കളഭാഭിഷേകത്തോട് കൂടി കലശാഭിഷേകം, 10.30ന് നാഗരൂട്ട്, 11.30ന് പൊങ്കാല നിവേദ്യം, 12.30ന് അന്നദാനം, വൈകിട്ട് അലങ്കാരദീപാരാധന, 6.45ന് ഭഗവതിസേവ, 7ന് നേർച്ചവിളക്ക് എഴുന്നള്ളിപ്പ്.ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രി പുരുഷോത്തമൻ പോറ്റിയും മേൽശാന്തി കെ.പി. നാരായണൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും.