
ആറ്റിങ്ങൽ: ദേശീയപാതയിൽ മാമം പെട്രോൾ പമ്പിനു സമീപം ബൈക്കിന് പിന്നിൽ മറ്റൊരു ബൈക്കിടിച്ച് ഊരൂപൊയ്ക മങ്കാട്ടുമൂല ദേവപ്രീത വീട്ടിൽ ശ്രീകണ്ഠൻ നായർ ( 53) മരിച്ചു. ഇന്നലെ രാവിലെ 9.30 നായിരുന്നു അപകടം. മാമത്ത് ആക്രിക്കട നടത്തുന്ന ശ്രീകണ്ഠൻ നായർ ബൈക്കിൽ ആറ്റിങ്ങലേക്കു വരുമ്പോൾ ,പിന്നിൽ നിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് പരിക്കേറ്റ ഇയാളെ ഉടൻതന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മഞ്ജുഷ. മക്കൾ: ദേവിക, അനഘ, ആർദ്ര.